KeralaLatest NewsNews

ആദിവാസി യുവതിയുടെ മരണം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

കണ്ണൂർ : ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ, കണ്ണൂരിൽ ശോഭയെന്ന 37 കാരിയെ 10 ദിവസം മുമ്പ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്തായ ഓട്ടോഡ്രൈവർ ഇരിട്ടി കോളയാട് സ്വദേശി വിപിൻ കെയെ പോലീസ് അറസ്റ്റ് ചെയ്തു. ശോഭയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം സ്വർണവും മൊബൈലും പ്രതി കൈക്കലാക്കിയിരുന്നുവെന്നും കേളകം പോലീസ് അറിയിച്ചു.

Also read : കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്നും രോ​ഗി​ മുങ്ങി: ഒടുവിൽ പിടിയിലായത് പ​ശു​വി​നെ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ

ഇവ‍ർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. പ്രതിയായ വിപിൻ വേറൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ ശോഭ ഇതിനെ ചൊല്ലി വഴക്കിട്ടിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേനെ കഴിഞ്ഞ 24ന് ശോഭയെ പ്രതി മാലൂരിലെ ആളൊഴിഞ്ഞ പറമ്പിൽ വിളിച്ചു വരുത്തുകയും ഇവിടെ നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. പ്രതിയുമായി സംഭവ സ്ഥലത്ത് പോലീസ് തെളിവെടുപ്പ് പുരോഗമിക്കുന്നെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button