മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പ് സംബന്ധിച്ച ബിജെപി ആരോപണത്തെക്കുറിച്ചും അതിനു പിന്നാലെ മുസ്ലീം ലീഗിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെങ്കിൽ അത് ഗൗരവമുള്ള കാര്യമാണ് എന്നാണ് താൻ പറഞ്ഞത്. ഒപ്പ് വ്യാജമല്ലെന്ന് തെളിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ദേശീയ തലത്തിൽ തന്നെ നേരത്തെ ബി.ജെ.പിയുടെ ഒക്ക ചങ്ങായിമാരായിട്ടുള്ളത് സി.പി.എമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിൻ്റെ അതിശക്തമായ വ്യാപനമുണ്ടാകാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി
ബംഗളൂരു ലഹരി കടത്ത് കേസ് കേരളവും ഗൗരവത്തോടെ കാണണം. പ്രതികൾക്ക് ഉന്നതതലത്തിൽ നിന്ന് സഹായം കിട്ടുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്. മയക്ക് മരുന്നു കേസ് നിസാരവത്ക്കരിക്കരുത്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Post Your Comments