ന്യൂഡൽഹി: അധ്യാപക ദിനത്തോട് അനുബന്ധിച്ച് മാതൃകയായ സേവനം അനുഷ്ഠിച്ച അധ്യാപകര്‍ക്ക് രാജ്യം പുരസ്കാരം നൽകി ആദരിക്കാറുണ്ട്. ഇത്തവണത്തെ പുരസ്കാര ജേതാക്കളില്‍ കശ്മീരില്‍ നിന്നുള്ള റൂഹി സുല്‍ത്താന എന്ന അധ്യാപകയും ഉള്‍പ്പെടുന്നു. വിദ്യാർത്ഥികളോടുള്ള സമർപ്പണ മനോഭാവത്തില്‍ നേരത്തെ തന്നെ പ്രശംസ നേടിയ അധ്യാപകയാണ് റൂഹി.
വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ‘പ്ലേ വേ രീതി’ യാണ് റൂഹി സുൽത്താന ഉപയോഗിക്കുന്നത്. ശ്രീനഗറിലെ നൗഷെറ പ്രദേശത്ത് നിന്നുള്ള റൂഹി, ടെയിൽബാൽ ശ്രീനഗറിലെ ഗവൺമെന്റ് പ്രൈമറി സ്‌കൂൾ ഡേഞ്ചർ പോറയിലാണ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത്.പുരസ്കാരം തന്‍റെ വിദ്യാർത്ഥികൾക്കും രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിനുമാണ് റൂഹി സമര്‍പ്പിക്കുന്നത്. കുട്ടിക്കാലം മുതൽ ഒരു അദ്ധ്യാപികയാവാന്‍ എനിക്ക് വലിയ ആഗ്രഹമായിരുന്നു എന്റെ വിദ്യാർത്ഥികൾ എന്നെ പ്രചോദിപ്പിക്കുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നുന്നുവെന്നും റൂഹി സുല്‍ത്താന പറയുന്നു.
Post Your Comments