റിയാദ് : സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര്‍ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയർന്നു. പുതുതായി 833 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 26പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,18,319 ഉം, മരണസംഖ്യ 3982ഉം ആയി.
നിലവില്‍ 20,373 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1495 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.3 ശതമാനമായി വർദ്ധിച്ചപ്പോൾ. മരണനിരക്ക് 1.2 ശതമാനമായി. 24 മണിക്കൂറിനിടെ 48,653 കോവിഡ് പരിശോധനകൾ കൂടി നടത്തിയതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 5,261,814 ആയെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 80000കടന്നു. കഴിഞ്ഞ ദിവസം 804 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 81828 ആയി ഉയർന്നു. 94.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 256 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു, 16പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 8182ഉം, മരണസംഖ്യ 705 ആയി. നിലവിൽ 383 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 144 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments