തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല സ്ഥാപിക്കാൻ സർക്കാർ തീരുമാനം. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരുമെന്നും കേരളത്തിലെ പ്രാചീന തുറമുഖ നഗരമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Read also: അടുത്ത രണ്ടാഴ്ച്ച നിർണായകം: സംസ്ഥാനത്ത് ശക്തമായ രോഗവ്യാപനത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി
നിലവിലെ 4 സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്. ഏതു പ്രായത്തിലുള്ളവർക്കും ഇവിടെ പഠിക്കാനുള്ള സൗകര്യമുണ്ടാകും. കോഴ്സ് പൂര്‍ത്തിയാക്കാനാകാത്തവര്‍ക്ക് അതുവരെയുള്ള പഠനമനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. ദേശീയ, അന്തർദേശീയ രംഗത്തെ പ്രഗൽഭരായ അധ്യാപകരുടെയും വിദഗ്ധരുടേയും ഓൺലൈൻ ക്ലാസുകൾ ഇവിടെ ലഭ്യമാകും.
Post Your Comments