
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടെ തല റോഡിലിടിച്ച് എസ്‌ഐയ്ക്ക് പരിക്കേറ്റു. കഠിനംകുളം എസ് ഐ രതീഷ് കുമാറിനാണ് പരുക്ക്. എസ്‌ഐയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് ബൈക്കിലെത്തിയവരെക്കുറിച്ച് വിവരം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments