KeralaLatest NewsNews

തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ മൂന്നുകല്ലിന്‍മൂട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചായം (പേരയത്തുപാറ പ്രദേശം), കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ ചന്ദ്രമംഗലം, ആമച്ചല്‍ എന്നീ വാര്‍ഡുകളാണ് പുതിയ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

അതേസമയം തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയാരംകോട്, പനക്കോട്, തൊളിക്കോട്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മേലരിയോട്, കിളിക്കോട്ടുകോണം, തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ ലക്ഷ്മി നഗര്‍, ചൈതന്യ ഗാര്‍ഡന്‍സ് (കേശവദാസപുരം വാര്‍ഡ്) എന്നാ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിന് പുറത്തു പോകാന്‍ പാടില്ലെന്നും നവജ്യോത് ഖോസെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button