Latest NewsInternational

മ‌റ്റൊരു അറബ് രാജ്യം കൂടി മാസങ്ങള്‍ക്കകം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന സൂചന നൽകി അമേരിക്ക

ഈജിപ്‌റ്റും ജോര്‍ദ്ദാനുമാണ് യു.എ.ഇയെ കൂടാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുള‌ള അറബ് രാജ്യങ്ങള്‍.

അബുദാബി: ഇസ്രായേലുമായി വര്‍ഷങ്ങളായി അറബ് രാജ്യങ്ങള്‍ തുടരുന്ന അകല്‍ച്ച കുറയുന്നു എന്ന് സൂചന നല്‍കി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്‌ടാവായ ജെറാള്‍ഡ് കുഷ്‌നര്‍ അത്തരമൊരു സൂചന കഴിഞ്ഞ ദിവസം യു.എ.ഇയില്‍ മാദ്ധ്യമങ്ങളോട് പങ്കുവച്ചു. ഈജിപ്‌റ്റും ജോര്‍ദ്ദാനുമാണ് യു.എ.ഇയെ കൂടാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുള‌ള അറബ് രാജ്യങ്ങള്‍.

മ‌റ്റൊരു രാജ്യം കൂടി മാസങ്ങള്‍ക്കകം ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കുമെന്ന് ജെറാള്‍ഡ് കുഷ്‌നര്‍ പറഞ്ഞു.മുഴുവന്‍ അറബ് രാജ്യങ്ങള്‍ക്കും ഇസ്രായേലുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനാകുമെന്നാണ് ജെറാള്‍ഡ് കുഷ്‌നര്‍ അഭിപ്രായപ്പെട്ടത്. ഇസ്രായേസലില്‍ നിന്ന് യു.എ.ഇയിലേക്കുള‌ള ആദ്യ വിമാനം കഴിഞ്ഞ ദിവസമാണ് അബുദാബിയില്‍ ഇറങ്ങിയത്. ഇതില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉന്നതതല പ്രതിനിധി സംഘം യു.എ.ഇയില്‍ വന്നിറങ്ങി.

മാതാപിതാക്കള്‍ മരിച്ചതോടെ പതിമൂന്നുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; ചൈല്‍ഡ് ലൈനിന് പരാതി

ഇസ്രായേല്‍ കൈവരിച്ച വിവിധ രംഗങ്ങളിലെ പുരോഗതി ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്നും ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ക്ക് സാധാരണ ബന്ധമുണ്ടാകാന്‍ നിരവധി കാരണങ്ങളുണ്ടെന്നും അത് നടപ്പാകാതിരിക്കാന്‍ വളരെ കുറച്ച്‌ കാരണമേയുള‌ളൂവെന്നും കുഷ്‌നര്‍ അഭിപ്രായപ്പെട്ടു. ഇസ്രായേലും അറബ് രാജ്യങ്ങളും കാലങ്ങളായി തുടരുന്ന അകല്‍ച്ച മാറുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button