ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം ഇന്ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അനുമതി ലഭിച്ചാൽ പ്രമുഖരായവര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അന്തിമ ഉപചാരം അര്‍പ്പിക്കാനുള്ള അവസരം രാവിലെ 9 മണി മുതൽ ലഭിക്കും. പ്രണബ് മുഖർജിയുടെ വസതിയിൽ പൊതുദര്‍ശനം സജ്ജീകരിക്കാനാണ് ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളത്. അതേസമയം പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments