റിയാദ്: സൗദിയില്‍ കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അധികൃതർ. തൊഴില്‍ മന്ത്രാലയത്തിന്‍റെ കീഴിലുള്ള മാനവ വിഭവ ശേഷി ഫണ്ടും സൗദി കോണ്‍ട്രാക്ടിങ് അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 90 ശതമാനം വിദേശികളുള്ള ഈ മേഖലയിലും നിര്‍മാണ രംഗത്തും സ്വദേശിവത്കരണം നടത്തുന്നതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Read also: രാജ്യത്ത് അൺലോക്ക് നാല് ഇന്ന് മുതൽ നിലവിൽ വരും: ലഭ്യമാകുന്ന സർവീസുകൾ
നിര്‍മാണ ജോലികളുടെ നിരീക്ഷകന്‍, നിര്‍മാണ ടെക്നീഷ്യന്‍, സര്‍വ്വേ ടെക്‌നിഷ്യന്‍, റോഡ് ടെക്‌നിഷ്യന്‍ തുടങ്ങിയ ജോലികളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്വദേശി യുവാക്കള്‍ക്കായി സൗദി ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ ട്രെയിനിങ് കേന്ദ്രങ്ങളില്‍ വെച്ച് ആവശ്യമായ പരിശീലനം നല്‍കും.
Post Your Comments