
ലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് അവസാനമായില്ല. ചൈന വീണ്ടും ഇന്ത്യയ്ക്ക് നേരെ, സര്‍വ യുദ്ധസന്നാഹങ്ങളുമായി ഇന്ത്യന്‍ സൈന്യം അതീവജാഗ്രതയിലാണ്. കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ഇരു രാജ്യങ്ങളുടെയും ടാങ്കുകള്‍ പരസ്പരം വെടിയുതിര്‍ക്കുന്നതിനുള്ള ദൂരത്തിനകത്താണെന്ന് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച സൈനിക ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും ഇന്ത്യന്‍, ചൈനീസ് ടാങ്കുകള്‍ പരസ്പരം വെടിവയ്ക്കാവുന്ന ദൂരത്തിനകത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യന്‍ സേനയുടെ കൈവശമുള്ള ‘കാല ടോപ്പിന്റെ’ താഴ്വാരത്തിനടുത്താണ് ചൈനീസ് യുദ്ധ ടാങ്കുകളും മറ്റും നിലയുറപ്പിച്ചിരിക്കുന്നത്.
ചൈന ഈ പ്രദേശത്ത് കനത്തതും, ഭാരം കുറഞ്ഞതുമായ ടാങ്കുകള്‍ വിന്യസിച്ചിട്ടുണ്ട്.കാലാ ടോപ്പിലെ ഇന്ത്യന്‍ സേന പൂര്‍ണമായും സായുധരും ടാങ്കും പീരങ്കികളും കൈവശമുള്ളവരുമാണ്. പാങ്കോംഗ് തടാകത്തിന്റെ തെക്കന്‍ കരയില്‍ ചൈനീസ് സൈന്യം പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ബ്രിഗേഡ് കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ രാവിലെ ഒമ്ബത് മുതല്‍ മോള്‍ഡോയില്‍ നടക്കുകയാണ്. ഓഗസ്റ്റ് 29, 30 തീയതികളില്‍ ചൈന നടത്തിയ കടന്നുകയറ്റ ശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു.
Post Your Comments