KeralaLatest NewsNews

വെഞ്ഞാറമൂട് കൊലപാതകം: കൊല നടത്തിയ ശേഷം പ്രതികള്‍ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെ: മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമർശനവുമായി മന്ത്രി ഇ.പി ജയരാജന്‍. കൊല നടത്തിയ ശേഷം പ്രതികള്‍ ആദ്യം വിളിച്ചത് കോണ്‍ഗ്രസ് എം.പി അടൂര്‍ പ്രകാശിനെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യം നിറവേറ്റിയെന്ന് കൊലപാതകികള്‍ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read also: മന്‍ കി ബാത്ത്; ഇന്ത്യയില്‍ നിന്ന് ഡിസ് ലൈക്ക് ലഭിച്ചത് രണ്ട് ശതമാനം മാത്രമെന്ന് യൂ ട്യൂബ് ഡാറ്റ: കൂടുതൽ ഡിസ് ലൈക്കുകളും തുർക്കിയിൽ നിന്ന്

ജനസേവനം കൈമുതലാക്കിയ രണ്ട് ചെറുപ്പക്കാരാണ് മരിച്ചത്. നാടാകെ ചോരപ്പുഴ ഒഴുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം. തിരുവോണനാളിൽ കൊലനടത്തി രക്തപ്പൂക്കളമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കൊല നടത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ അടുത്ത നേതാക്കളുമായി ബന്ധമുണ്ടെന്നും മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button