Latest NewsNewsIndia

പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം നാളെ നടക്കും: ഒരാഴ്‌ത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം നാളെ ഡല്‍ഹിയില്‍ നടക്കും. ഒരാഴ്‌ത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ ദേശീയ പതാകയും താഴ്ത്തിക്കെട്ടി. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് പ്രണബ് മുഖര്‍ജി ആന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനിടെ, കോവിഡ് പരിശോധന പോസിറ്റീവ് ആകുകയും ചെയ്തതോടെ നില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button