ലക്‌നൗ : അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ അയോദ്ധ്യ വികസന അതോറിറ്റി മുന്‍പാകെ സമര്‍പ്പിച്ചു. മാസ്റ്റര്‍ പ്ലാനിന് ഉടന്‍ തന്നെ അതോറിറ്റി അംഗീകാരം നല്‍കുമെന്നാണ് വിവരം.
ട്രസ്റ്റ് അംഗം ഡോ. അനില്‍ മിശ്രയാണ് ക്ഷേത്രത്തിന്റെ മാസ്റ്റര്‍ പ്ലാനും മറ്റ് രേഖകളും അയോദ്ധ്യ വികസന അതോറിറ്റി ഉപാദ്ധ്യക്ഷനും, സെക്രട്ടറിയ്ക്കും അംഗീകാരത്തിനായി കൈമാറിയത്. അതോറിറ്റി അംഗീകാരം നല്‍കിയാല്‍ ഉടന്‍ തന്നെ തുടര്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.
രാമക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചതിന് പിന്നാലെ ആഗസ്റ്റ് 20 ട്രസ്റ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. 40 മാസത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇത് മുന്നിൽ കണ്ടാണ് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റ് വേഗത്തിലാക്കുന്നത്.
Post Your Comments