Latest NewsIndiaInternational

ഇന്ത്യ-അമേരിക്ക ബന്ധത്തിന് തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പറപ്പിച്ച് ഇന്ത്യ

പാശ്ചാത്യ ശക്തികള്‍ ചൈനയെ പിടിച്ചുകെട്ടാനായി ഇന്ത്യയെ ഉപയോഗിക്കുന്നത് നിര്ഭാഗ്യകരമാണെന്നായിരുന്നു ഇമ്രാന്റെ കമന്റ്.

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തിന് തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. പാകിസ്ഥാനിലെ ‘ദുനിയ ന്യൂസു’മായി നടത്തിയ അഭിമുഖത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ചൈനയെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ട് ഇന്ത്യ-അമേരിക്ക ബന്ധത്തിനെതിരെ സംസാരിച്ചിരുന്നു. പാശ്ചാത്യ ശക്തികള്‍ ചൈനയെ പിടിച്ചുകെട്ടാനായി ഇന്ത്യയെ ഉപയോഗിക്കുന്നത് നിര്ഭാഗ്യകരമാണെന്നായിരുന്നു ഇമ്രാന്റെ കമന്റ്.

അതിനൊപ്പം പാകിസ്ഥാനാണ് ചൈനയുടെ ഏറ്റവും മികച്ച കൂട്ടാളിയെന്ന് ചിത്രീകരിക്കാനും ഇമ്രാന്‍ ഖാന്‍ മറന്നില്ല. പാകിസ്ഥാന്റെ ഭാവി ചൈനയ്‌ക്കൊപ്പമാണെന്നു പറഞ്ഞുകൊണ്ടും ചൈനയെ എപ്പോഴും പിന്തുണയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് പറഞ്ഞുകൊണ്ടും ഇമ്രാന്‍ ഖാന്‍ ആ രാജ്യത്തോടുള്ള തന്റെ കൂറ് വ്യക്തമാക്കുകയും ചെയ്തു.ഇക്കാര്യം കൊണ്ടും ഭൂപടത്തിലെ രാജ്യത്തിന്റെ സ്ഥാനം കൊണ്ടും പാകിസ്ഥാന്‍ തന്നെയാണ് ചൈനയുടെ ഏറ്റവും മികച്ച കൂട്ടാളിയെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ഈ നിലപാടിനെ ഇന്ത്യന്‍ വിദദ്ധകാര്യ മന്ത്രി ശക്തമായ വാക്കുകള്‍ ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. ദേശീയ മാദ്ധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസു’മായി നടത്തിയ അഭിമുഖത്തിലാണ് ജയ്ശങ്കര്‍ പാകിസ്ഥാനെ ഇത്തരത്തില്‍ ‘പറപ്പിച്ചത്’.

‘ചൈനയുടെ വാല്‍’ എന്ന രീതിയില്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനെ രൂക്ഷമായി പരിഹസിക്കുകയായിരുന്നു അദ്ദേഹം തന്റെ വാക്കുകളിലൂടെ. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്ബര്യം വിശിഷ്ടമായതാണെന്നും ഇന്ത്യയുടെ പാക്കിസ്ഥാന്റെയും ചരിത്രം രണ്ടായതുകൊണ്ടുതന്നെ ഇന്ത്യ അതിന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പാകിസ്ഥാനെ ഓര്‍മ്മപ്പെടുത്തി.പാകിസ്ഥാന്‍ സ്വന്തം ചരിത്രത്തെ കുറിച്ച്‌ ഓര്‍ത്തുകൊണ്ടും അവരുടെ നിലവാരത്തില്‍ നിന്നുകൊണ്ടുമാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും ഇന്ത്യയും അതുപോലെയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി കരുതരുതെന്നുമാണ് എസ്. ജയ്‌ശങ്കര്‍ പ്രതികരിച്ചത്.

മറ്റാരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് തങ്ങളും അതുപോലെ ചെയ്തേക്കാം എന്നാണു ചിലര്‍ക്ക് തോന്നുന്നതെന്നും ഇന്ത്യ അത്തരത്തിലാണ് സ്വയം കാണുന്നതെന്നും ജയ്ശങ്കര്‍ പാകിസ്ഥാനെ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയ്ക്ക് സ്വന്തം താത്പര്യങ്ങളും വ്യക്തിത്വവും ഉണ്ട്. അത് ആര്‍ക്കെങ്കിലും എതിരാണെന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കരുത്. കേന്ദ്ര വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button