ഭോപ്പാല്‍: ശക്തമായ മഴയില്‍ മദ്ധ്യപ്രദേശിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 12 ജില്ലകളാണ് വെള്ളപ്പൊക്ക കെടുതി നേരിടുന്നത്. അതേസമയം കനത്ത മഴയില്‍ എട്ടുപേര്‍ മരിക്കുകയും 9000 പേരെ ദുരിതാശ്വസ ക്യാമ്ബുകളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വ്യാഴാഴ്ച മുതല്‍ മദ്ധ്യപ്രദേശില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ സഹായവും മദ്ധ്യപ്രദേശ് സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
12 ജില്ലകളിലെ 454 ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക കെടുതി നേരിടുന്നുണ്ടെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 1200 ആളുകള്‍ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments