KeralaLatest NewsIndia

അനുവിന്‍റെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഉദ്യോഗാര്‍ഥി അനുവിെന്‍റ മൃതദേഹവുമായി ക്ലിഫ് ഹൗസിന് മുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധം. വി.വി രാജേഷ് അടക്കമുള്ള ബി.ജെ.പി, യുവമോര്‍ച്ച നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അനുവിന്‍റ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടിലേക്ക് കൊണ്ടുപോകവെയാണ് ക്ലിഫ് ഹൗസിന് മുന്നിലെത്തിച്ചത്.

മൃതദേഹം ക്ലിഫ് ഹൗസിന് മുന്നിലെ റോഡില്‍ വെക്കുകയും ഏതാനും മിനിറ്റുകള്‍ പ്രതിഷേധിക്കുകയും ചെയ്തു. മരിച്ച്‌ ജീവിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധിയാണ് അനുവെന്ന് വി.വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച്‌ ദേ​വ​സ്വം ബോ​ര്‍​ഡ് ജം​ഗ്ഷ​നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് അ​നു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം. സ​മ​ര​ത്തെ തു​ട​ര്‍​ന്ന് അ​നു​വി​ന്‍റെ വീ​ട്ടി​ല്‍ അ​ധി​കൃ​ത​ര്‍ എ​ത്താ​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ച​താ​യും ഇ​തി​നാ​ല്‍ മൃ​ത​ദേ​ഹം തി​രി​കെ കൊ​ണ്ടു പോ​കു​ക​യാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് വി.​വി. രാ​ജേ​ഷ് അ​റി​യി​ച്ചു.

കണ്ണൂരില്‍ രണ്ട് മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കി അമ്മയുടെ ആത്മഹത്യാ ശ്രമം ; ഇളയമകള്‍ മരിച്ചു

ജോലി ഇല്ലായ്മ മാനസിക പ്രശ്നം സൃഷ്ടിക്കുന്നതായി കുറിപ്പെഴുതിവെച്ചാണ് പി.എസ്.സി റാങ്ക് ജേതാവായ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്ബലം സ്വദേശി അനു (28) ജീവനൊടുക്കിയത്. സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ 77-ാം റാങ്കുകാരനായിരുന്ന അനു എം.കോം ബിരുദധാരിയാണ്. ഈ ലിസ്റ്റ് പി.എസ്.സി റദ്ദാക്കിയതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറ‍യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button