Latest NewsIndiaNews

കുടുംബസ്വത്തിന് വേണ്ടി വീട്ടുകാരെ മുഴുവൻ കൊന്ന് മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടു ; യുവതിയും ഭർത്താവും അറസ്റ്റിൽ

ഉത്തരാഖണ്ഡിൽ ഒരു വർഷം മുൻപ് കാണാതായ നാലു കുടുംബാംഗങ്ങളുടെ അസ്ഥികൂടങ്ങൾ വീട്ടിനുളളിൽ നിന്ന് കണ്ടെത്തി. ഗൃഹനാഥനായ ഹീരാലാൽ, ഭാര്യ, രണ്ടു പെൺമക്കൾ എന്നിവരുടെ അസ്ഥികൂടങ്ങളാണ് വീട്ടിനുളളിൽ നിന്ന് കണ്ടെത്തിയത്. ഹീരാലാലിന്റെ മകൾ ലീലാവതിയും ഭർത്താവായ നരേന്ദ്ര ഗംഗ്വാറും സുഹൃത്ത് വിജയ് ഗംഗ്വാറും ചേർന്നാണ് കൊല നടത്തിയത്.

 

2019 ഏപ്രിൽ 20ന് പുലർച്ചെ 5.30ഓടെയായിരുന്നു അരുംകൊലകൾ നടന്നത് ഉധംസിങ്നഗർ എസ്.എസ്.പി ദിലീപ് സിങ് കൻവാർ പറഞ്ഞു.മീർഗഞ്ചിലെ കുടുംബസ്വത്ത് ഒറ്റയ്ക്ക് സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും പൊലീസ് കണ്ടെത്തി.
കേ സുമായി ബന്ധപ്പെട്ട് ലീലാവതി, ഭർത്താവ് നരേന്ദ്ര, സുഹൃത്ത് വിജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹീരാലാലിന്റെ പഴയ സുഹൃത്തായ ദുർഗ പ്രസാദിനെ കണ്ട് ഭൂമി തന്റെ പേരിലേക്ക് മാറ്റാനും മരണ സർട്ടിഫിക്കറ്റ് നേടാനും സഹായിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംശയം ജനിച്ചത്. ദുർഗാ പ്രസാദ് തന്നെ ഇക്കാര്യം പൊലീസിനോട് പറഞ്ഞു. തുടർന്ന് നരേന്ദ്രയെ വിളിച്ച് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവും ഗൂഢാലോചനയും വെളിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button