ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. പ്രണബ് മുഖര്‍ജി ഇപ്പോഴും ഡീപ് കോമ അവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദം, പള്‍സ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലാണെന്ന് ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അറിയിച്ചിരുന്നു. ശ്വാസകോശ അണുബാധയ്ക്കും തകരാറിലായ വൃക്കയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനുമുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.
Post Your Comments