പത്തനംതിട്ട: സംസ്ഥാനത്തെ സ്വകാര്യ ധനകാര്യസ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. റോയിയും ഭാര്യ പ്രഭയും ഒരുമിച്ചെത്തിയാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. നിക്ഷേപകരില്‍ നിന്നും 2000 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്ക് എതിരെ പൊലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.സംഭവത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ ശ്രമിച്ച റോയിയുടെ മക്കളായ റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും ഡല്‍ഹിയില്‍ നിന്നും പിടികൂടി കൊച്ചിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോയിയും ഭാര്യ പ്രഭയും കീഴടങ്ങിയത്.
കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയേലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോന്നി പൊലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.കേരളത്തിലും പുറത്തും വിദേശ മലയാളികളില്‍ നിന്നുമായി 1600-ന് മേല്‍ നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
Post Your Comments