Latest NewsKeralaNews

തരൂരിനെതിരായ പ്രസ്​താവന: കൊടിക്കുന്നില്‍ സുരേഷ്​ എം.പിക്ക് താക്കീത്

തിരുവനന്തപുരം: കോണ്‍ഗ്രസ്​ നേതാവ്​ ശശി തരൂരിനെതിരായ പരാമര്‍ശത്തില്‍ കൊടിക്കുന്നില്‍ സുരേഷ്​ എം.പിക്ക്​ താക്കീത്. കെ.പി.സി.സി. പാര്‍ട്ടിയിലെ പ്രശ്​നം മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് താക്കീത്. വിഷയത്തില്‍ പരസ്യ പ്രസ്​താവന വേണ്ടെന്നും നേതാക്കള്‍ക്ക് നിർദേശമുണ്ട്. സോണിയ ഗാന്ധിക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിൽ തരൂര്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്നും സ്​റ്റ്​ ആര്‍ട്ടിസ്​റ്റായ അദ്ദേഹത്തിന്​ രാഷ്​ട്രീയ പക്വതയില്ലെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശം.

Read also: ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ വധിച്ചു: ഏറ്റുമുട്ടൽ തുടരുന്നു

ഇതിന് പിന്നാലെയാണ് കൊടിക്കുന്നിലിനെ സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെ പരസ്യ പ്രസ്​താവനകള്‍ നടത്തി സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കരുതെന്ന സന്ദേശം കര്‍ശന ഭാഷയില്‍ കൊടിക്കുന്നിലിന് കൈമാറിയെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button