തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ തിങ്കളാഴ്ച തുറക്കില്ല. തിരുവോണ ദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ തുറക്കില്ല. ബെവ്കോ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും അവധിയായിരിക്കും. അതിനിടെ ബെവ്ക്യൂ ആപ് പരിഷ്‌കരിച്ചു. ഉപഭോക്താക്കള്‍ക്ക് ഇനി ഇഷ്ടമുള്ള മദ്യവില്‍പ്പനശാലകള്‍ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ആപ് പരിഷ്‌കരിച്ചത്. ഉപഭോക്താവ് നല്‍കുന്ന പിന്‍കോഡിന് അനുസരിച്ചു മദ്യശാലകള്‍ ആപ് നിര്‍ദേശിക്കുന്ന രീതിയാണ് മാറ്റിയത്. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉപഭോക്താവ് ബെവ്ക്യൂ ആപ്പില്‍ പിന്‍കോഡ് കൊടുക്കുന്ന സമയത്ത് പിന്‍കോഡിന്റെ പ്രദേശത്തു വരുന്ന ബാറുകളുടെയും ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ചില്ലറ വില്‍പനശാലകളുടെയും വിവരങ്ങള്‍ കാണാന്‍ കഴിയും. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഇതില്‍ ഏതു വേണമെങ്കിലും ഇനി തിരഞ്ഞെടുക്കാം.
മാറ്റങ്ങള്‍ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും അപ്ലോഡ് ചെയ്തിട്ടുണ്ട്.
Post Your Comments