ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായതായി ദില്ലി എയിംസ് ആശുപത്രി. ഇന്ന് തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. പലവിധ അഭ്യൂജങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി കുറിപ്പ്. കൊവിഡ് ഭേദമായതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്.
ശരീരവേദനയും ക്ഷീണവും കിതപ്പും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞാഴ്ച അമിത് ഷായെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 55-കാരനായ അമിത് ഷാക്ക് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയില്‍ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അദ്ദേഹം തന്നെയാണ് കൊവിഡ് മുക്തനായ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
കോവിഡ് മുക്തി നേടിയവരിൽ ക്ഷീണം മാറാൻ കുറെ നാളെടുക്കുമെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. പ്രമേഹ ബാധിതരിൽ ക്ഷീണം വളരെ കൂടുതലായിരിക്കുമെന്നും പഠന റിപ്പോർട്ട് ഉണ്ട്.
Post Your Comments