റിയാദ് : സൗദിയിൽ കോവിഡിൽ നിന്നും മുക്തി നേടിയവർ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച 1013 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 284945 ആയി ഉയർന്നു. 1068 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 310836 ഉം മരണ സംഖ്യ 3755 ഉം ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 22136 രോഗികളാണ് ചികിത്‌സയിലുള്ളത്. ഇവരിൽ 1601 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിസാൻ 84, മക്ക 67, മദീന 57, റിയാദ് 55, തബൂക്ക് 48 എന്നിങ്ങനെയാണ് പ്രധാന പ്രദേശങ്ങളിലെ രോഗബാധിതരുടെ കണക്ക്.
ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. 24,323,081 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,28,887 പേരാണ് ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 1.68 കോടിയായി വർദ്ധിച്ചു. അമേരിക്കയിലും ബ്രസീലിലുമാണ് വൈറസ് വ്യാപനം രൂക്ഷമായത്. അമേരിക്കയിൽ കോവിഡ് രോഗികൾ അറുപത് ലക്ഷം കടന്നു. 6,000,331 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 44,603 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,286പേർ മരിച്ചു. ബ്രസീലില്‍ 24 മണിക്കൂറിനിടെ രോഗബാധിതര്‍ 47,828 ഉം മരണം 1,090വുമാണ്.
Post Your Comments