
റിയാദ് : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ സൗദി അറേബ്യയിൽ മരിച്ചു. തൃശ്ശൂർ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടിൽ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്‍മത്ത് മുത്തു (53) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഖമീസ് മുശൈത്തിലെ ശിഫ അൽജൂനൂബ് പോളിക്ലിനിക് മനേജർ മുത്തുവിന്റ ഭാര്യയായ റഹ്‍മത്ത് നിരവധി വർഷമായി ഇവിടെ താമസിക്കുന്നതിനാൽ പ്രദേശത്തെ മലയാളികൾക്കിടയിൽ സുപരിചിതയായിരുന്നു. മക്കൾ: റഷീദ, റിയാസ്, മുഫീദ, ഫാത്വിമ റൂബി. മരുമക്കൾ: ജലീജ്, റിൻഷി, നിസാം.
Post Your Comments