KeralaLatest NewsNews

സര്‍ക്കാരിന്റെ ഓണക്കിറ്റിലെ ശര്‍ക്കരയിൽ ഹാന്‍സ് പാക്കറ്റ്

കോഴിക്കോട്: സര്‍ക്കാര്‍ നല്‍കിയ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ഹാന്‍സ് പാക്കറ്റ്. കോഴിക്കോട് നടുവണ്ണൂര്‍ സൗത്തിലെ പൊതുവിതരണകേന്ദ്രത്തില്‍നിന്ന് വിതരണംചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് ഹാന്‍സ് കണ്ടെത്തിയത്. നടുവണ്ണൂര്‍ പുത്തലത്ത് ആലിയുടെ കുടുംബത്തിനാണ് ശർക്കരയിൽ നിന്ന് ഹാൻസ് പാക്കറ്റ് ലഭിച്ചത്. പലഹാരമുണ്ടാക്കാനായി ഉരുക്കുമ്പോഴാണ് സംഭവം. ഉരുക്കിയ ശര്‍ക്കരയില്‍ നിന്ന് ലഭിച്ചത് ഹാന്‍സ് ആണെന്ന് സ്ഥിരീകരിച്ച കുടുംബം ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സമീപിച്ചു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button