ഗുവാഹത്തി : ആസാം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 2021ലെ ആസാം അസംബ്ലി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയെ ശക്തിപ്പെടുത്തുവാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം തുടര്‍ച്ചയായ യാത്രയിലായിരുന്നു. ആസാം മുന്‍ മന്ത്രി അജന്ത നിയോഗും ഈ യാത്രയില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച അജന്ത നിയോഗിനും രോഗം സ്ഥിരീകരിച്ചിരുന്നു.
Post Your Comments