ദോഹ : ഖത്തറിൽ ആശ്വാസ ദിനങ്ങൾ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളില്ല. 5,232 പേരില്‍ നടത്തിയ പരിശോധനയിൽ 232 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,17,498ആയി.മരണസംഖ്യ 194. 219 പേര്‍ സുഖം പ്രാപിച്ചപ്പോൾ ഗവിമുക്തരുടെ എണ്ണം 1,14,318 ആയി ഉയര്‍ന്നു. നിലവിൽ 2,986 പേര്‍ ചികിത്സയിലുണ്ട്, ഇതിൽ 68 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 5,99,447 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.
സൗദിയിൽ ആശങ്ക ഒഴിയുന്നില്ല ദിനംപ്രതിയുള്ള മരണസംഖ്യ ഉയർന്നു തന്നെ. കഴിഞ്ഞ 24മണിക്കൂറിനിടെ റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 31പേര് കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 3722 ആയി. പുതുതായി 1114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1044 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 309768 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 283932ഉം, രോഗമുക്തി നിരക്ക് 91.8 ശതമാനവും ആയി ഉയര്‍ന്നു. നിലവിൽ 22114പേരാണ് ചികിത്സയിലുള്ളത്. തില്‍ 1639 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചൊവ്വാഴ്ച രാജ്യത്ത് 58,707 കൊവിഡ് ടെസ്റ്റുകള്‍ നടന്നതോടെ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4,792,192 ആയി ഉയർന്നു.
Post Your Comments