Latest NewsKerala

സെക്രട്ടേറിയറ്റിലെ തീപിടിത്തം; സ്വര്‍ണക്കടത്ത് തെളിവുകള്‍ അട്ടിമറിക്കാനെന്ന് പ്രതിപക്ഷം, സെക്രട്ടറിയേറ്റിന്‌ മുന്നിൽ സംഘർഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തില്‍ തീപിടിത്തം. ഇന്നു വൈകിട്ടാണ് സംഭവം. പ്രോട്ടോക്കോള്‍ ഓഫിസിലാണ് അഗ്നിബാധ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ അടങ്ങുന്ന ഓഫിസിലാണ് തീപിടിത്തം. അതീവ സുരക്ഷ മേഖലയില്‍ ഉണ്ടായ ഈ തീപിടത്തം അടിമുടി ദുരൂഹത നിറഞ്ഞതാണ്.

സംഭവം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം , ഫയലുകൾ കത്തി നശിച്ചതായി സൂചന

അതെ സമയം സെക്രട്ടറിയേറ്റിന്‌ മുന്നിൽ സംഘർഷം ഉണ്ടായി. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇ​ന്ന് ഓ​ഫീ​സി​ല്‍ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​റ്റു​ള്ള​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ദു​രൂ​ഹ​ത ആ​രോ​പി​ച്ചു. വൈകീട്ട് അഞ്ചുമണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button