തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം അന്വേഷണങ്ങളെ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെളിവുകള്‍ ഇടിവെട്ടി നശിച്ചു എന്ന് സര്‍ക്കാര്‍ മുൻപ് പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായി മാത്രമേ ഇതിനെ നോക്കിക്കാണാന്‍ സാധിക്കൂ. തെളിവുകള്‍ നിരന്തരമായി നശിപ്പിക്കുന്ന ഒരു ഗവണ്മെന്റ് ആണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അട്ടിമറിക്ക് പേരുകേട്ട നേതാവാണ് മുഖ്യമന്ത്രി. ഇതും ഇതിനപ്പുറവും സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments