ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യൻ സേന. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പുത്തൻ വ്യോമ പ്രതിരോധ സംവിധാനവും സൈനികരെയുമാണ് ഇന്ത്യൻ സേന രംഗത്തിറക്കിയിരിക്കുന്നത്.
ലഡാക്കിലെ ചൈനീസ് അധിനിവേശത്തെ ശക്തമായി ചെറുക്കാനായി റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമാണ് ഇവിടുത്തെ നിയന്ത്രണ രേഖയിൽ നിയമിതനായ സൈനികർക്ക് ഇന്ത്യൻ സൈന്യം നൽകുന്നത്.ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കുന്ന ചൈനീസ് വിമാനങ്ങളെ തകർക്കാനായി ‘ഇഗ്ല’ എന്ന് പേരിട്ടിരിക്കുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് സേന സൈനികർക്ക് നൽകിയിരിക്കുന്നത്. വലിപ്പമുള്ള ഒരു ‘ബസൂക്ക’യുടെ ആകൃതിയുള്ള ഈ ആയുധം സൈനികർക്ക് അവരുടെ തോളുകളിൽ വച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്.
ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലാണ് ‘ഇഗ്ല’യുമായി സൈനികർ നിലകൊള്ളുക.ഉയർന്ന പ്രദേശങ്ങളിൽ നിൽക്കുന്നതുകൊണ്ടുതന്നെ ഈ സംവിധാനം ഉപയോഗിച്ച് വ്യോമാതിർത്തി മുറിച്ചുകടക്കുന്ന ശത്രുവിമാനങ്ങളോ ഹെലികോപ്ടറുകളോ ലക്ഷ്യമാക്കി മിസൈലുകൾ തൊടുക്കാനും അവയെ തകർത്ത് താഴെയിടാനും സൈനികർക്ക് നിഷ്പ്രയാസം സാധിക്കും. ഇന്ത്യൻ വ്യോമസേനയും കരസേനയും ഒരുപോലെ ഈ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നുണ്ട്.ഇതുകൂടാതെ, ലഡാക്കിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ ഇന്ത്യൻ സേന, നിരീക്ഷണ സംവിധാനങ്ങളും റഡാറുകളും സർഫസ് ടു എയർ മിസൈലുകളും രംഗത്തിറക്കിയിട്ടുണ്ട്.ഇതോടൊപ്പം സുഖോയ് വിമാനങ്ങളുമായി വ്യോമസേനയും കരുത്തോടെ രംഗത്തുണ്ട്.
Post Your Comments