Latest NewsKeralaNews

സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവിന്റെ എടുത്തുചാടിയുള്ള പ്രസ്താവന ദുരൂഹം: ഇപി ജയരാജൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവ് ഗവണ്‍മെന്റിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ദുരൂഹമാണെന്ന് മന്ത്രി ഇ.പി ജയരാജൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ എടുത്തുചാടിയുള്ള പ്രസ്താവന സംശയം ഉയര്‍ത്തുന്നുവെന്നും ഇപി ജയരാജൻ പറയുന്നു. സ്വര്‍ണക്കടത്ത്​ ഉള്‍​പ്പെടെയുള്ള വിവാദ കേസുകളുടെ ഫയല്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്​ സെക്രട്ടറിയേറ്റ്​ മന്ദിരത്തിലെ തീപിടിത്തത്തിന്​ പിന്നിലെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല ആരോപിച്ചിരുന്നു. പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read also: സെക്രട്ടേറിയറ്റിലെ തീപിടിത്തം; സ്വര്‍ണക്കടത്ത് തെളിവുകള്‍ അട്ടിമറിക്കാനെന്ന് പ്രതിപക്ഷം, സെക്രട്ടറിയേറ്റിന്‌ മുന്നിൽ സംഘർഷം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവ് ഗവണ്‍മെന്റിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ദുരൂഹമാണ്. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ എടുത്തുചാടിയുള്ള പ്രസ്താവന സംശയം ഉയര്‍ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button