തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നാലംഗ സംഘമാണ് അന്വേഷണം നടത്തുക. അതിനിടെ, തീപ്പിടിത്തമുണ്ടായ സ്ഥലം ഫോറന്‍സിക് സംഘം പരിശോധിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഗസറ്റ്ഹൗസുകള്‍ ബുക്കുചെയ്തതുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കാണ് തീപ്പിടിച്ചതെന്നാണ് പൊതുഭരണ വിഭാഗം വിശദീകരിക്കുന്നത്.
എന്നാല്‍, സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കലാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മൂന്ന് സെക്ഷനുകളിലാണ് തീപ്പിടിത്തം ഉണ്ടായത്. നിരവധി ഫയലുകള്‍ കത്തിപ്പോയെന്നും വിദേശയാത്രകളെക്കുറിച്ചുള്ള ഫയലുകള്‍ അടക്കമുള്ളവ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം ശക്തമാകുകയാണ്. കോണ്‍ഗ്രസും ബി ജെ പിയുമാണ് സെക്രട്ടറിയേറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്നത്. ഇതോടെ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
Post Your Comments