COVID 19Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയില്‍ ഇന്ന് 1175 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1175 പേർക്ക്​​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. അതേസമയം ഇന്ന്  രാജ്യത്ത് 2745 പേർ രോഗമുക്തി നേടി. 42 മരണവും റിപ്പോർട്ട് ചെയ്തു.

ഇതോടെ ആകെ മരണസംഖ്യ 3691 ആയി ഉയർന്നു. റിയാദ്​ 3, ജിദ്ദ 9, മക്ക 1, ഹുഫൂഫ്​ 3, ത്വാഇഫ്​ 3, മുബറസ്​ 1, ഖമീസ്​ മുശൈത്ത്​ 1, ബുറൈദ 4, ഹാഇൽ 3, ഹഫർ ആൽബാത്വിൻ 2, നജ്​റാൻ 1, തബൂക്ക്​ 1, മഹായിൽ 1, ബീഷ 3, അബൂ അരീഷ്​ 2, അറാർ 1, സാറാത്​ ഉബൈദ 1, അൽബാഹ 1, അൽഖുവയ്യ 1 എന്നിവിടങ്ങളിലാണ്​ ഇന്ന് മരണം സംഭവിച്ചത്​.

അതേസമയം ആകെ റിപ്പോർട്ട്​ ചെയ്​ത 308654 കോവിഡ്​ കേസുകളിൽ 282888ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക്​ 91.7 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതിൽ 1635 പേരുടെ​ നില​ ഗുരുതരമാണ്​​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ​ ആരോഗ്യനില തൃപ്തികരമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ്​​ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​, 84. ഹാഇലിൽ 60ഉം ജിദ്ദയിൽ 58ഉം സബ്​യയിൽ 53ഉം മദീനയിൽ 51ഉം അബൂ അരീഷിൽ 48ഉം ബെയ്​ഷിൽ 37ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. തിങ്കളാഴ്​ച രാജ്യത്ത്​ 58,535 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 4,733,485 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button