വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ട് നേടാനുള്ള നീക്കങ്ങളുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൈകോര്‍ത്തു പിടിച്ചു നടക്കുന്ന വീഡിയോയാണ് ട്രംപിന്റെ പ്രചാരണത്തിനായി പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ ഇരുപതു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരില്‍ സ്വാധീനം ഉറപ്പിക്കാനാണ് ട്രംപിന്റെ ലക്ഷ്യം.
ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് ഏത് നിമിഷവും തകരുമെന്ന് സൂചന, പതിനായിരങ്ങൾ ആശങ്കയിൽ
“നാല് വര്‍ഷം കൂടി” എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് 107 സെക്കന്‍ഡ് ദൈര്‍ഘ്യമാണുളളത്. കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയിലെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന നമസ്തേ ട്രംപിലേയും ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
Post Your Comments