പത്തനംതിട്ട: ഓണക്കിറ്റിനായി എത്തിച്ച ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ. ഈറോഡ് ആസ്ഥാനമായുള്ള എവിഎന്‍ ട്രേഡേഴ്സ് കേരളത്തിലെത്തിച്ച നാല് ലോഡ് ശര്‍ക്കര ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചയച്ചത്. പല പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലാണ്. ഇത്തരത്തിൽ ശർക്കര വിതരണം ചെയ്യാനാകില്ലെന്ന് പല ഡിപ്പോ മാനേജര്‍മാരും സപ്ലൈകോയെ അറിയിച്ചിരുന്നു.
Read also: നാലാമത്തെ വഴിയുമടച്ച് ‘ലൈഫ്’ അഴിമതി അന്വേഷിക്കാന്‍ സിബിഐയും എത്തിയേക്കുമെന്ന് സൂചന
അതേസമയം, ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ വീഴ്ച സംഭവിച്ചതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തൂക്കത്തിൽ കുറവ് വന്നതായാണ് കണ്ടെത്തിയത്.
Post Your Comments