ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ കറസിയില്‍ ആലേഖനം ചെയ്തിരിക്കുന്നത് സാക്ഷാല്‍ മഹാഗണപതിയുടെ ചിത്രം . ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 87.5 ശതമാനവും ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നുവെന്നതും ഹിന്ദു ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് എന്നതാണ് പ്രത്യേകത. ഇന്തോനേഷ്യയുടെ കറന്‍സിയെ ‘ രുപ്പിയ ‘ എന്നാണ് വിളിക്കുന്നത്. 20,000 ത്തിന്റെ നോട്ടിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് .
ഈ മുസ്ലീം രാജ്യത്ത് ഗണപതിയെ വിദ്യാഭ്യാസം, കല, ശാസ്ത്രം എന്നിവയുടെ ദേവനായി കണക്കാക്കുന്നു. ജനങ്ങളിൽ കൂടുതല്‍ പേരും ഇസ്ലാം മതത്തില്‍പ്പെട്ടവരാണെങ്കിലും ഇതരമതസ്ഥരും ഇവിടെയുണ്ട്. കറൻസിയുടെ മേൽ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തതിനു പിന്നിൽ ഒരു കഥയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ രാജ്യത്തിന്റെ സമ്പദ് ഘടന ആകെ താറുമാറായിരുന്നു . പിന്നീട് ഏറെ കഴിഞ്ഞാണ് 20,000 ത്തിന്റെ നോട്ട് പുറത്തിറക്കിയത്.
അതില്‍ ഗണപതിയുടെ ചിത്രവും അടിച്ചു . തങ്ങളുടെ സമ്പത്തിന്റെ കാത്തു സൂക്ഷിപ്പ് ഗണപതിയ്ക്കാണെന്നാണ് ഈ രാജ്യക്കാരുടെ വിശ്വാസം . കറന്‍സി പുറത്തിറക്കിയതിനു ശേഷം തങ്ങള്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ഇവിടുത്തെ ഭരണകര്‍ത്താക്കളും വിശ്വസിക്കുന്നത്. നോട്ടിനു പിന്നില്‍ ക്ലാസ് റൂമിന്റെ ഫോട്ടോയുണ്ട്. അതില്‍ വിദ്യാര്‍ത്ഥിയുടെയും അധ്യാപകന്റെയും ചിത്രമാണുള്ളത് .
Post Your Comments