ന്യൂഡൽഹി : വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിൽ രാജ്യത്ത് ഏറ്റവുംമികച്ച സംസ്ഥാനമായ കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പിറകിൽ.രാജ്യവ്യാപകമായി നടക്കുന്ന വാര്‍ഷിക ശുചിത്വ സര്‍വേയുടെ അഞ്ചാം പതിപ്പായ ‘സ്വച്ഛ് സര്‍വേക്ഷന്‍ 2020’ പ്രകാരമാണ് ഇന്‍ഡോറിനെ തിരഞ്ഞെടുത്തത്. സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവുംപിറകിൽ നിൽക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം.
പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ തൊട്ടുമുന്നിലാണ് (760.40). ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ദോറും സൂറത്തും നവിമുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്. മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.
നഗര തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറിൽ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടിലാക്കിയാണ് റാങ്കിങ് നൽകിയത്. കേരളം നൂറിൽത്താഴെയുള്ള പട്ടികയിലാണ്. ഈ വിഭാഗത്തിൽ 15 സംസ്ഥാനങ്ങളിൽ ജാർഖണ്ഡ് ഒന്നാംസ്ഥാനത്ത് (സ്കോർ 2325.42) എത്തിയപ്പോൾ പതിനഞ്ചാമതാണ് കേരളം. ഹരിയാണ, ഉത്തരാഖണ്ഡ്, സിക്കിം, അസം, ഹിമാചൽപ്രദേശ്, ഗോവ, തെലങ്കാന, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, മേഘാലയ എന്നിവയാണ് കേരളത്തിനുമുന്നിലുള്ള സംസ്ഥാനങ്ങൾ.
Post Your Comments