KeralaLatest NewsNews

പ്രധാനമന്ത്രിക്ക് രണ്ടുലക്ഷം പ്രതിഷേധ മെയിലുകള്‍ അയക്കാന്‍ സിപിഎം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രണ്ടുലക്ഷം പ്രതിഷേധ മെയിലുകള്‍ അയക്കാന്‍ സിപിഎം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ എതിര്‍ത്താണ് പ്രതിഷേധ മെയിലുകള്‍ അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളം കൈമാറാന്‍ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്ഡ പറഞ്ഞു. കേരളത്തിന്റെ എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രിക്ക് രണ്ടുലക്ഷം ഈ മെയിലുകള്‍ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവള സ്വകാര്യവത്കരണം ജനകീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരും. സ്വകാര്യവല്‍ക്കരണ നീക്കത്തെ തുണയ്ക്കുന്ന ശശിതരൂര്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യം ഉന്നയിച്ചു.

shortlink

Post Your Comments


Back to top button