COVID 19KeralaLatest NewsNews

അവനെന്നെ കൊല്ലാൻ ശ്രമിക്കും … ചാവാതിരിക്കാൻ ഞാനും

തൃശൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രാണ എന്നപേരിൽ വ്യത്യസ്തമായ മാസ്കുകളും കോവിഡ് ഓഫ് സാനിറ്റൈസറും വിപണിയിലിറക്കി ഡോ. ബോബി ചെമ്മണൂർ. തൃശൂരിൽ വച്ചുനടന്ന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂരും സിനിമാതാരം ഗായത്രി സുരേഷും ചേർന്ന് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി. കണ്ണട ഘടിപ്പിച്ച ഷീൽഡ് മാസ്കുകൾ, ട്രാൻസ്പരന്റ് മാസ്കുകൾ, രാമച്ചം കൊണ്ട് നിർമിച്ച മാസ്കുകൾ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ മാസ്കുകളാണ് പുറത്തിറക്കുന്നത്.

മുഖ സൗന്ദര്യത്തിന് യോജിച്ച രീതിയിൽ തയ്യാറാക്കിയിട്ടുള്ള യൂനിസെക്സ് ഷീൽഡ് മാസ്കുകൾ മൂക്ക്, വായ എന്നിവക്ക് പുറമെ കണ്ണിനും കൂടെ സംരക്ഷണം നൽകുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്റർനാഷണൽ ഡിസൈനിലുള്ള ഷീൽഡ് മാസ്കുകൾ സാനിറ്റൈസർ ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്. ഇവ കൂടുതൽ കാലം ഈടുനിൽക്കുന്നതും തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ കണങ്ങൾ പുറത്തേക്ക് പരക്കാതെയും പുറത്തുനിന്നുള്ള രോഗാണുക്കളെ ഫലപ്രദമായി തടയുന്ന രീതിയിലുമാണ് ഇതിന്റെ നിർമ്മാണം. സ്ത്രീകൾക്ക് വേണ്ടി നിർമിച്ച സുതാര്യമായ മാസ്കുകളാണ് ശ്രേണിയിലെ മറ്റൊരു പ്രധാന ആകർഷണം. സ്ത്രീകളുടെ മുഖ സൗന്ദര്യം മറയ്ക്കാത്ത രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്.

ഓഗസ്റ്റ് 26 മുതൽ ഫിജിക്കാർട്ട്.കോം വഴി ഇന്ത്യ മുഴുവനും, ബോബി ചെമ്മണൂർ ജ്വല്ലറി ഷോറൂമുകൾ, ചെമ്മണൂർ ക്രെഡിറ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ബ്രാഞ്ചുകൾ, ബോബി ബസാർ എന്നിവ വഴി ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. അടുത്തമാസം മുതൽ എല്ലാ പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയിലൂടെയും ഉൽപ്പന്നങ്ങൾ വാങ്ങാം. ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തിയ ചടങ്ങിൽ ബിനോയ് ഡേവിഡ്സൺ, ലതീഷ് വി കെ, അനുരാഗ് സി അശോകൻ എന്നിവർ പങ്കെടുത്തു.

shortlink

Post Your Comments


Back to top button