പട്ടത്താനം : കോൺഗ്രസ് ഭരണത്തിലുള്ള സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവും പട്ടത്താനം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ അഭിലാഷ് ഭരതനാണ് ജീവനൊടുക്കിയത്.
ബാങ്കിലെ സ്വർണ വായ്പ ക്രമക്കേടില്‍ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ മനംനൊന്ത് മരിക്കുന്നു . ബ്രാഞ്ച് മാനേജരായിരുന്ന അജിത്താണ് മരണത്തിന് ഉത്തരവാദി എന്നുള്ള അഭിലാഷിന്റെ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ചു. അസ്വഭാവിക മരണത്തിന് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.
2016ൽ ബാങ്കില്‍ നടന്ന സ്വര്‍ണവായ്പ ക്രമക്കേടുമായി ബന്ധപ്പട്ട് കഴിഞ്ഞ ദിവസം അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണം ഉടമസ്ഥന്‍റെ അനുമതി ഇല്ലാതെ വിറ്റെന്നാണ് പരാതിയിൽ പറയുന്നത്. ക്രമക്കേടില്‍ വകുപ്പ് അന്വേഷണവും പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
Post Your Comments