തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിർണായക മൊഴിയുമായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ. സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കർ ആണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാൻ അദ്ദേഹം നിർദേശിച്ചുവെന്നും വേണുഗോപാൽ എൻഫോഴ്സ്മെന്റിന് മൊഴി നൽകി. ഈ അക്കൗണ്ടിൽ 30 ലക്ഷമാണ് ആദ്യം നിക്ഷേപിച്ചത്. ഈ തുക സ്വപ്ന തന്നെ പിൻവലിച്ചു. അതിനു ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വപ്നയെ പരിചയപ്പെടുത്തിയതിനു ശേഷം താൻ മടങ്ങിയെന്നും ഒന്നിച്ച് ലോക്കർ തുറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെനന്നായിരുന്നു ശിവശങ്കർ നൽകിയ മൊഴി. എന്നാൽ ചർച്ചകൾ അവസാനിക്കും വരെ ശിവശങ്കർ ഓഫീസിൽ ഉണ്ടായിരുന്നുവെന്നും വേണുഗോപാൽ ഇഡിയോട് വെളിപ്പെടുത്തി.
അന്വേഷണ ഏജന്‍സികള്‍ ഈ അക്കൗണ്ടില്‍ നിന്നും 64 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തിയിരുന്നു കുറച്ച് സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന നേരത്തെ പറഞ്ഞത്. അക്കൗണ്ടിലുണ്ടായിരുന്ന തുകയെ കുറിച്ച് അറിയില്ലെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് ഇഡി എടുത്ത കേസില്‍ സ്വപ്ന നല്കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ഇന്നറിയാം,
Post Your Comments