ആലപ്പുഴ : വീടിനുള്ളിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോടംതുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (30) മകൻ വൈഷ്‌ണവ് (10) എന്നിവരാണ് മരിച്ചത്. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് രജിതയുടെ മൃതദേഹം. മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിലാണ്.
കടബാധ്യത മൂലമാണ് ആത്മഹത്യയെന്നും മകൻ തനിച്ചായാൽ അവനെ ആരും നോക്കില്ലെന്നും അതിനാൽ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തു. ഭർത്താവ് വിനോദ് ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ ഭർതൃമാതാവും പിതാവും വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മരിച്ച രജിത നാലുമാസം ഗർഭിണിയാണ്. സംഭവത്തിൽ കുത്തിയതോട് പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments