Latest NewsNews

ആറ് വര്‍ഷം മുമ്പ് തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയെ തേടിയുളള ഡല്‍ഹി പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത് ഝാര്‍ഖണ്ഡില്‍… അവിടെ കണ്ട കാഴ്ച പൊലീസിനെ ഞെട്ടിച്ചു

ന്യൂഡല്‍ഹി: ആറ് വര്‍ഷം മുമ്പ് തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയെ തേടിയുളള ഡല്‍ഹി പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത് ഝാര്‍ഖണ്ഡില്‍… അവിടെ കണ്ട കാഴ്ച പൊലീസിനെ ഞെട്ടിച്ചു. തന്റെ പ്രായ പൂര്‍ത്തിയാകാത്ത സഹോദരിയെ തട്ടിക്കൊണ്ട് പോയതാണെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് എന്ന യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ആഗസ്റ്റിലാണ് ഡല്‍ഹി പൊലീസ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വര്‍ഷങ്ങളായി കേസില്‍ യാതൊരു തെളിവും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. കേസിന് തുമ്പ് കിട്ടുമെന്ന പ്രതീക്ഷയില്‍ പരാതിക്കാരന്റെ നാട്ടിലേക്ക് അന്വേഷണ സംഘം യാത്ര തിരിക്കുകയായിരുന്നു. 200 കിലോ മീറ്ററോളം യാത്ര ചെയ്താണ് അന്വേഷണം സംഘം ഇവരുടെ നാട്ടിലെത്തിയത്.

Read Also : ‘കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനം എപ്പോഴും കൂടെയുണ്ട് ‘; നടൻ കൃഷ്ണകുമാറിന് പിന്തുണയുമായി കെ. സുരേന്ദ്രൻ

എന്നാല്‍ ഇവിടെ എത്തിയ അന്വഷണം സംഘം കണ്ടത് തട്ടിക്കൊണ്ട് പോയതായി ആരോപിക്കപ്പെട്ട യുവതി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷമായി താമസിക്കുന്നതാണ്. പൊലീസ് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. യുവതിയുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍ നിന്നും 2014 ല്‍ പരാതി നല്‍കുമ്പോള്‍ ഇവര്‍ പ്രായപൂര്‍ത്തിയായിരുന്നതായും പൊലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button