മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമ്പോഴും രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. മഹാരാഷ്‌ട്ര, ഡൽഹി, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന തോതിലുള്ളത്. സമ്പർക്കത്തിലൂടെയുള്ള കേസുകൾ വർധിക്കുന്നതിനൊപ്പം ഉറവിടമറിയാത്ത കോവിഡ് കേസുകളും കൂടുകയാണ്.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള മഹാരാഷ്‌ട്രയിൽ ഇന്ന് 13,165 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 346 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 9,011 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,28,642 ആയി. 1,60,413 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,46,881 പേര്‍ രോഗമുക്തരായപ്പോള്‍ 21,033 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
തമിഴ്നാട്ടില്‍ ഇന്ന് പുതിയതായി 5795 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 116 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. 6,384 ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 3,55,449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,96,171 പേര്‍ രോഗമുക്തി നേടി. 53,155 പേരാണ് ചികിത്സയിലുള്ളത്. 6,123 പേര്‍ ഇതുവരെ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ആന്ധ്രപ്രദേശില്‍ 9,742 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 86 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,16,003 ആണ്. ഇതില്‍ 86,725 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,26,372 പേര്‍ രോഗമുക്തി നേടി. 2,906 പേര്‍ ഇതുവരെ മരിച്ചു.
കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,642 പുതിയ കൊവിഡ് കേസുകളും 126 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 7,201 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,49,590 ആയി. 4,327 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്.
അതേസമയം ഡല്‍ഹിയില്‍ 1390 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1,320 പേര്‍ രോഗമുക്തി നേടി. 9 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,56,139 ആണ്. ഇതില്‍ 11,137 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,40,767 പേര്‍ രോഗമുക്തി നേടി. 4,235 പേര്‍ ഇതുവരെ മരിച്ചു.
Post Your Comments