കാസർകോട്: വീട്ടുമുറ്റത്ത് കളഞ്ഞുപോയ ജിമിക്കിക്കമ്മൽ 20 വർഷത്തിനു ശേഷം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബേഡഡുക്ക കുണ്ടംപാറയിലെ നാരായണിയമ്മ. കാസര്‍കോട് സ്വദേശിയും ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകനുമായ വിനോദ് പായം ആണ് നാരായണി അമ്മയുടെ നഷ്ടപ്പെട്ട ജിമിക്കി കമ്മല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. 2000ല്‍ ആണ് കല്യാണത്തിന് അച്ഛനും അമ്മയും വാങ്ങിത്തന്ന ജിമിക്കി കമ്മൽ നഷ്ടമായത്. അതുകൊണ്ട് നഷ്ടപ്പെട്ടപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. കമ്മൽ നഷ്ടപ്പെടുമ്പോൾ പവന് 4000 രൂപയിൽ താഴെയായിരുന്നു വില.
വീട്ടിലെ കിണറിനു സമീപത്താണ് കമ്മൽ നഷ്ടമായത്. കഴിഞ്ഞ ദിവസം നാരായണിയുടെ സ്ഥലത്തു തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്ന ബേബിക്കും സംഘത്തിനുമാണ് കമ്മൽ ലഭിച്ചത്. കിണറിനടുത്തെ മണ്ണ് കുറച്ചു നാൾ മുൻപ് മണ്ണു മാന്തി ഉപയോഗിച്ച് കമ്മൽ കണ്ടെത്തിയ സ്ഥലത്തേക്കു മാറ്റിയിരുന്നു. കാണാതായ കമ്മലിന്റെ കഥ അന്ന് കേട്ടറിഞ്ഞവർ തൊഴിലുറപ്പ് സംഘത്തിലുണ്ടായിരുന്നു. കമ്മൽ ലഭിച്ചയുടൻ തന്നെ അവർക്ക് ഓർമ്മ വന്നതും നാരായണി അമ്മയെയാണ്.
Post Your Comments