Latest NewsKeralaNewsEntertainment

നടൻ റിസ ബാവക്ക് അറസ്റ്റ് വാറണ്ട്

കൊച്ചി : ചെക്ക് മടങ്ങിയ കേസില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറന്റ്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.

എളമക്കര സ്വദേശി സാദിഖാണ് പരാതിക്കാരന്‍. 2014 ല്‍ സാദിഖില്‍ നിന്നും വാങ്ങിയ 11 ലക്ഷം രൂപ തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് നടപടി.

പണം അടയ്ക്കാനും കോടതിയില്‍ കീഴടങ്ങാനും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതി റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

shortlink

Post Your Comments


Back to top button