കൊച്ചി:ലക്ഷ്മി വിലാസ് ബാങ്ക് തത്സമയം സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ ലക്ഷ്മി ഡിജിഗോ എന്നു പേരില്‍ ഡിജിറ്റല്‍ സൗകര്യമൊരുക്കി. സേവിംഗ്‌സ് അക്കൗണ്ടിനൊപ്പം ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളും ലഭിക്കും.
കോവിഡ്-19ന്റെ ഈ കാലയളവില്‍ അക്കൗണ്ട് തുറക്കുകയെന്നതു പ്രയാസകരമാണ്. ശാഖകളില്‍ പോകാതെ ഓണ്‍ലൈനില്‍ അക്കൗണ്ട് തുറക്കാനാണ് ഇടപാടുകാര്‍ ആഗ്രഹിക്കുന്നത്.ഈ പശ്ചാത്തലത്തിലാണ് ലക്ഷ്മി വിലാസ് ബാങ്ക് വെബ്‌സൈറ്റിലൂടെ തത്സമയം അക്കൗണ്ടു തുറക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
ലക്ഷ്മി ഡിജിഗോ അക്കൗണ്ട് ഭാവിയില്‍ ബാങ്ക് ശാഖ സന്ദര്‍ശിച്ച് പൂര്‍ണ അക്കൗണ്ടാക്കി മാറ്റാം. റെഗുലര്‍ അക്കൗണ്ടില്‍ ലഭിക്കുന്ന സേവനങ്ങളും ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ നേടുകയും ചെയ്യാം. ലക്ഷ്മി ഡിജിഗോ അക്കൗണ്ട് തുറന്നാലുടന്‍ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് വഴി ഇടപാടു നടത്തുകയും ചെയ്യാം.
” ഒരു പ്രയാസവും കൂടാതെ വീട്ടിലിരുന്നു അക്കൗണ്ടു തുറക്കാന്‍ ഇടപാടുകാരെ പ്രാപ്തരാക്കുവാന്‍ ഒരു ബാങ്കെന്ന നിലയില്‍ ഡിജിറ്റല്‍ സൊലൂഷന്‍ ലഭ്യമാക്കുവാന്‍ ഞങ്ങള്‍ പ്രയത്‌നിച്ചു വരികയായിരുന്നു. എല്ലാ ഇടപാടുകാരും സുരക്ഷിതരാണെന്നു ഉറപ്പുവരുകയും വിരല്‍ത്തുമ്പില്‍ എല്ലാം സേവനവും ലഭ്യമാക്കുകയും ചെയ്യുക ഞങ്ങളുടെ കടമയാണ്.’, എല്‍വിബിയുടെ ഇടക്കാല മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ്. സുന്ദര്‍ പറഞ്ഞു.
Post Your Comments