ഹൈദരാബാദ് • ദൃശ്യം ഹിന്ദി പതിപ്പിന്റെ സംവിധായകന്‍ നിഷികാന്ത് കാമത്ത് ( 50) അന്തരിച്ചതായി സ്ഥിരീകരണം. ബോളീവുഡ് സംവിധായകനും നടനുമായ നിഷികാന്ത് ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കരള്‍ രോഗം കലശലായതിനെത്തുടര്‍ന്ന് ജൂലൈ 31 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മറാഠി ചിത്രം ദോംബിവാലി ഫാസ്റ്റ് എന്ന ചിത്രമൊരുക്കി 2005ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഹവാ ആനെ ദേ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയത്തിലും ചുവടുവച്ചു. 2008ൽ റിലീസ് ചെയ്ത മുംബൈ മേരി ജാൻ ആണ് നിഷികാന്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. ഫോർസ്, റോക്കി ഹാൻഡ്സം, മഡാരി, ലായി ഭാരി എന്നിവയാണ് സംവിധാനം ചെയ്ത സിനിമകൾ. ഡാഡി, ജൂലി 2, റോക്കി ഹാൻഡ്സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകൾ.
രാവിലെ നിഷികാന്ത് അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നടന്‍ റിതേഷ് ദേശ്മുഖ് വാര്‍ത്ത തള്ളുകയും നിഷികാന്ത് വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ആണെന്നും അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ നിഷികാന്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു റിതേഷ് ട്വീറ്റ് ചെയ്തു.
Post Your Comments