
ദോഹ : ഖത്തറിൽ രോഗവിമുക്തർ ഒരു ലക്ഷം കടന്നു. ശനിയാഴ്ച 247 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 1,11,505.ആയി ഉയർന്നു. അതേസമയം 3767 പേരിൽ നടത്തിയ പരിശോധനയിൽ 277 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,14, 809ഉം, മരണസംഖ്യ 192 ആയി. നിലവിൽ 3,112 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ ആകെ 5,46, 285 പേരില്‍ കോവിഡ് പരിശോധന നടത്തി.
Post Your Comments